പാത
ചെമ്മണ് നിരത്തിലൂടലറിയെത്തി
അഴകുള്ള ട്രാന്‍സ്പോര്‍ട്ട് വണ്ടിയന്ന് .
നാട്ടുകാര്‍ ആകാംഷയോടോടിയെത്തി,
ഗ്രാമത്തിലെത്തിയ വണ്ടി കാണാന്‍.
ചെമ്മണ് നിരത്തിനു വീതി പോരാ,
എന്നുപറഞ്ഞു ചിലര്‍ പുലമ്പി.
കേട്ടവര്‍ കേട്ടവര്‍ ഏറ്റു ചൊല്ലി,
വീതിക്കു വേണ്ടുന്ന ചിന്തയിലായ് .
നാട്ടുകാര്‍ മണ്‍വെട്ടി കയ്യിലേന്തി,
വെട്ടിനിരത്തി പുരയിടങ്ങള്‍.
നിത്യവും ചെമ്മണ്ണു പൊടി പറത്തി,
സര്‍ക്കാരു വാഹനം വന്നു പോയി.
മാസങ്ങള്‍ ചിലതു കൊഴിഞ്ഞു പോയി,
ചെമ്മണ്ണു പാറിപ്പറന്നു നീളെ .
ഒടുവിലാ പാതയ്ക്ക് കാവലായി,
ടാറിന്റെ ടിന്നുകള്‍ നിരന്നു നീളെ.
വെയില് പോയി , മഴ വന്നു -
മഴപോയി , വെയില് വന്നു.
ടിന്നിന്റെ ചോട്ടില് ചെടി വളര്‍ന്നു.
കല്ലുകള്‍ പാകി നിരത്തിയ പാതയില്‍,
ടാറിന്റെ ഗന്ധം പരന്നൊഴുകി.
ആഴ്ചകള്‍ രണ്ടു കഴിഞ്ഞ നേരം ,
പാതക്കൊരു പുത്തന്‍ ചന്തമുണ്ടായി.
നിത്യവും എത്തുന്ന സര്‍ക്കാരു വാഹനം ,
എണ്ണത്തില്‍ ഒന്നൊന്നായി കൂടി വന്നു.
നാട്ടുകാര്‍ സന്തോഷത്തോടെയപ്പോള് ,
പാതക്കൊരു നല്ല പേരുമിട്ടു.
പേരിന്റെ പേരിലോ തര്‍ക്കമായി ,
നാട്ടുകാര്‍ രണ്ടായി വേര്‍പിരിഞ്ഞു .
പ്രതിഷേധ ശബ്ദത്തിന്നൊടുവിലായി,
കല്ലുകള്‍ കൈകളില്‍ ഏന്തിയവര്‍ .
നിത്യവും എത്തുന്ന സര്‍ക്കാരു വണ്ടീടെ,
കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുടച്ചു.
അന്നു മടങ്ങിയ സര്‍ക്കാരു വാഹനം,
ഏറെ നാള് ഗ്രാമത്തില്‍ വന്നുമില്ല.
കാലങ്ങള്‍ ഏറെ കഴിഞ്ഞ ശേഷം,
പിന്നെയും ഓടിത്തുടങ്ങി വണ്ടി.
നാട്ടുകാര്‍ ഒത്തൊരുമയോടെ നിന്നു,
തങ്ങള്‍ക്കു പറ്റിയ അമളിയോര്ത്തു...
എന്റെ കുട്ടിക്കാലത്ത് എന്റെ ഗ്രാമത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞ കാര്യം............
ReplyDelete