Saturday, April 2, 2011

                                പാത 
                
 ചെമ്മണ്‍ നിരത്തിലൂടലറിയെത്തി 
 അഴകുള്ള ട്രാന്‍സ്പോര്‍ട്ട് വണ്ടിയന്ന്‍ .
 നാട്ടുകാര്‍ ആകാംഷയോടോടിയെത്തി,
 ഗ്രാമത്തിലെത്തിയ വണ്ടി കാണാന്‍.
  
              ചെമ്മണ്‍ നിരത്തിനു വീതി പോരാ,
              എന്നുപറഞ്ഞു ചിലര്‍ പുലമ്പി.
              കേട്ടവര്‍ കേട്ടവര്‍ ഏറ്റു ചൊല്ലി,
              വീതിക്കു വേണ്ടുന്ന ചിന്തയിലായ് .
  
  നാട്ടുകാര്‍ മണ്‍വെട്ടി  കയ്യിലേന്തി,
  വെട്ടിനിരത്തി പുരയിടങ്ങള്‍.
  നിത്യവും ചെമ്മണ്ണു പൊടി പറത്തി,
   സര്‍ക്കാരു  വാഹനം  വന്നു പോയി.  
                
               മാസങ്ങള്‍ ചിലതു കൊഴിഞ്ഞു പോയി,
               ചെമ്മണ്ണു പാറിപ്പറന്നു നീളെ . 
               ഒടുവിലാ പാതയ്ക്ക് കാവലായി,
               ടാറിന്റെ ടിന്നുകള്‍  നിരന്നു നീളെ.
    
  വെയില്‍ പോയി , മഴ വന്നു -
  മഴപോയി , വെയില്‍ വന്നു.  
  ടിന്നിന്റെ ചോട്ടില്‍ ചെടി വളര്‍ന്നു.

               കല്ലുകള്‍ പാകി നിരത്തിയ പാതയില്‍,
               ടാറിന്റെ ഗന്ധം പരന്നൊഴുകി.
               ആഴ്ചകള്‍ രണ്ടു കഴിഞ്ഞ നേരം ,
               പാതക്കൊരു പുത്തന്‍ ചന്തമുണ്ടായി.  
      
  നിത്യവും എത്തുന്ന സര്‍ക്കാരു വാഹനം ,
  എണ്ണത്തില്‍ ഒന്നൊന്നായി കൂടി വന്നു.
   നാട്ടുകാര്‍ സന്തോഷത്തോടെയപ്പോള്‍   ,
   പാതക്കൊരു നല്ല പേരുമിട്ടു.
          
                പേരിന്റെ പേരിലോ തര്‍ക്കമായി ,
                നാട്ടുകാര്‍ രണ്ടായി വേര്‍പിരിഞ്ഞു .
                പ്രതിഷേധ  ശബ്ദത്തിന്നൊടുവിലായി,
                 കല്ലുകള്‍ കൈകളില്‍ ഏന്തിയവര്‍ . 
  
  നിത്യവും എത്തുന്ന സര്‍ക്കാരു വണ്ടീടെ,
  കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുടച്ചു.
  അന്നു മടങ്ങിയ സര്‍ക്കാരു വാഹനം,
  ഏറെ നാള്‍ ഗ്രാമത്തില്‍ വന്നുമില്ല.
       
                   കാലങ്ങള്‍ ഏറെ കഴിഞ്ഞ ശേഷം,
                   പിന്നെയും ഓടിത്തുടങ്ങി വണ്ടി.
                   നാട്ടുകാര്‍ ഒത്തൊരുമയോടെ നിന്നു,
                   തങ്ങള്‍ക്കു പറ്റിയ അമളിയോര്ത്തു... 
 
 
                      
 
  

1 comment:

  1. എന്റെ കുട്ടിക്കാലത്ത് എന്റെ ഗ്രാമത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞ കാര്യം............

    ReplyDelete