Sunday, December 26, 2010

ദളവയുടെ വാള്‍ !!!!!!!!!

(നമ്മുടെ നാടിനു വേണ്ടി  വീരമ്രിത്യു വരിച്ച വേലുത്തമ്പി ദളവയുടെ പാദങ്ങളില്‍ ഇത് സമര്‍പ്പിക്കുന്നു)
                
                                        ഹരിദാസന് ജോലി കിട്ടി. ബോര്‍ടര്‍ സെക്യൂരിറ്റി   ഫോഴ്സിലാണ് (ബി.എസ്.എഫ്) .അയാള്‍ക്ക്‌ ജോലിയുടെ ആവശ്യം ഇല്ലായിരുന്നു.കുന്നുവിള   പ്രഭാകരന്‍ പിള്ള വലിയ സ്വത്തുകാരനാണ് .പണ്ട് അയാള്‍ സിംഗപ്പൂരിലായിരുന്നു.പണം ഇഷ്ടം പോലെ സംമ്പാദിച്ചിരുന്നു . അതിനെല്ലാം അയാള്‍ നാട്ടില്‍ വസ്തുക്കള്‍ വാങ്ങി  കൂട്ടി.റബ്ബറും,കുരുമുളകും,വാഴയും,തെങ്ങും,എല്ലാം ഉള്ള വസ്തുക്കള്‍.മൂന്നു പെണ്‍കുട്ടികളും ഹരിദാസും ആണ് പ്രഭാകരന്‍ പിള്ളയുടെ മക്കള്‍. അയാളുടെ പല്ലുകളില്‍ നാലെണ്ണം സ്വര്‍ണം പൂശിയതാണ്. അത് കൊണ്ട് തന്നെ പ്രഭാകരന്‍ പിള്ള എപ്പോഴും    ചിരിച്ചു കൊണ്ടിരിക്കും.അയാള്‍ ചിരിക്കുന്നത് പല്ലുകള്‍ നാട്ടുകാര്‍ കാണാന്‍ വേണ്ടി ആണ്.അയാള്‍ ബുദ്ധിമാനും പിശുക്കനും ആയിരുന്നു.
                       ആറടിയില്‍ കൂടുതല്‍ ഉയരം ഉള്ള ഹരിദാസന്‍ കറുത്ത് തടിച്ചിട്ടാണ്.പതിഞ്ഞ മൂക്കും ചെറിയ കണ്ണുകളും വീതി ഉള്ള നെറ്റിയും  അയാളുടെ പ്രതേകതകള്‍ ആണ്. അയാളുടെ കൈകള്‍ നീളമുള്ളതും നിറയെ രോമം ഉള്ളതും ആണ്. ജോലി കിട്ടുമ്പോള്‍  അയാള്‍ക്ക്‌ ഇരുപത്തി മൂന്നു വയസാണ്.എന്നെ കാല്‍ നാലു വയസ്സ് കൂടുതല്‍.പട്ടാളത്തില്‍    പോകുന്നതിനു മുന്‍പ് നാട്ടിലെ  വായനശാലയുടെ സെക്രട്ടറി ആയിരുന്നു. ചില വിശേഷ ദിവസങ്ങളില്‍ വായനശാലയുടെ ഭാരവാഹികള്‍ ചേര്‍ന്ന് കലാ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഹരിദാസന്‍ മോനോആക്റ്റ്,ഫാന്‍സി ഡ്രസ്സ്‌,എന്നീ  ഐറ്റങ്ങള്‍ ആണ് അവതരിപ്പിക്കുനത്. പട്ടാളത്തില്‍     ചേരുന്നതിനു മുന്‍പുള്ള ശിവരാത്രി ദിവസം ഹരിദാസന്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത് വേലുത്തമ്പി ദളവയുടെ വേഷം ആയിരുന്നു. അതിനായി കുറെ ദൂരയൂള്ള  ബാലെ നടത്തുന്ന ഒരു ട്രൂപിനെ പോയ്‌ കണ്ടു വാടക നല്‍കി വേഷങ്ങളും വാളും സംഘടിപ്പിച്ചു.ആദ്യം ഡാന്‍സ് ആയിരുന്നു . അടുത്തത് ഹരിദാസന്റെ പ്രച്ച്ചന്ന വേഷമായ  വേലുത്തമ്പി ദളവയുടെ വേഷം ആണ്. ചമയം കഴിഞ്ഞു  കിരീടം വച്ച് വാള്‍ ഉറയില്‍ ഇട്ടു വേലുത്തമ്പി ദളവ സ്റ്റേജില്‍ വന്നു. കാണികള്‍ കൈ അടിച്ചു.  കര്‍ട്ടന്‍ ഉയര്‍ന്നു. സ്റ്ജിനു  മുന്‍പിലെ ലൈറ്റുകള്‍ അണഞ്ഞു. നാട്ടുകാര്‍   അത്ഭുതത്തോടെ നോക്കി ഇരുന്നു.
                          ജീവനുള്ള വേലുത്തമ്പി  ദളവ............!!

      നാട്ടിലെ അനീതിയേയും  , ബ്രിട്ടിഷുകാരുടെ ക്രൂരതയേയും കുറിച്ച് ദളവ വളരെ വീറോടെ,രോഷത്തോടെ സംസാരിക്കാന്‍ തുടങ്ങി.
               ഹരിദാസന്‍ വേലുത്തമ്പി ദളവ യായി മാറിയിരുന്നു.
              "എന്‍റെ നാട്ടില്‍ ആരും അനീതി കാണിക്കരുത്.കൃത്യമായി സര്‍ക്കാരിലേക്ക്  കരം അടക്കണം.ശാന്തിയും  സമാധാനവും നില നിര്‍ത്തണം.നമ്മുടെ രാജ്യത്തിനെ തകര്‍ക്കാനും,നമ്മെ അടിമകള്‍ ആക്കാനും  വന്നിട്ടുള്ള ഈ സായിപ്പ് മാരെ ഒറ്റ കെട്ടായി  ഇവിടെ നിന്ന് ആട്ടി ഓടിക്കണം.അങ്ങനെ ചെയ്യാത്തവരെയും , ദുഷ്ടന്‍ മാരായ  ബ്രിട്ടിഷുകാരെയും  ഈ വാള്കൊണ്ട് കഴുത്തറുത്തു കൊല്ലും"
                    ഇത്രയും പറഞ്ഞു വര്‍ധിച്ച  കോപത്തോടെ  ശക്തിയായി ഉറയില്‍ നിന്ന് വാള്‍ വലിചൂരി. 
വാള്‍ ഊരിയ ഹരിദാസന്‍ ഞെട്ടി ................
                    ഇതാണോ വേലുത്തമ്പി ദളവയുടെ വാള്‍ ? 
       ജനം കൂവി വിളിക്കാന്‍ തുടങ്ങി...
                   ദേഷ്യത്തോടെ, ആവേശത്തോടെ വാള്‍ ഉറയില്‍ നിന്ന് ഊരിയപ്പോഴാണ് ഹരിദാസന്‍ അറിയുന്നത് വാളിനു പിടി മാത്രമേ ഉള്ളൂ എന്ന കാര്യം.ഈ രംഗം അവതരിപ്പിക്കുമ്പോള്‍ ‍വാളിന്റെ  പിടിയില്‍ പിടിച്ചു ടയലോഗ്   മാത്രമേ പറയാവു എന്നും , വാള്‍ ഉറയില്‍ നിന്നും ഊരി  എടുക്കരുതെന്നും  പറഞ്ഞിരുന്നതാണ്...എന്നാല്‍ വേലുത്തമ്പി ദളവയായി അരങ്ങത്തു വന്നപ്പോള്‍ ഹരിദാസന്‍ എല്ലാം മറന്നു പോയ്‌.

           അയാളുടെ ശരീരത്തില്‍ അപ്പോള്‍ ദളവ പ്രവേശിച്ചിരുന്നു.
ഇളിഭ്യനായി ഹരിദാസന്‍ നില്കുന്നത്  കണ്ടു പെട്ടന്ന് കര്‍ട്ടന്‍ താഴ്തി. അപ്പോഴും മൈതാനത് ചിരിയുടെ അലകള്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ...
കുറച്ചു ദിവസം ഹരിദാസനെ പുറത്തു കാണാന്‍ ഇല്ലായിരുന്നു.. അപ്പോഴാണ്‌ എല്ലാപേരും അറിയുന്നത് ഹരിദാസന് 'ബി.എസ്.എഫ്' -ല്‍ ജോലി കിട്ടിയെ എന്ന വിവരം  .പിന്നെയും കുറച്ചു നാള്‍ അയാളുടെ കൂട്ടുക്കാര്‍ പറഞ്ഞു നടന്നു. ഉണ്ട്ട ഇല്ലാത്ത തോക്കുമായി എന്നാണോ ആവോ ഹരിദാസന്‍ ലീവിന് വരുന്നത്...........?
                              എല്ലാപേരും കാത്തിരുന്നു.............
ഹരിദാസന്‍ പുതിയവേഷവുമായി  വരുന്നത്കാണാന്‍ !!!!!!!!        
                                     

Wednesday, December 8, 2010

വീട്

ഒരു തുണ്ട് ഭൂമിയെന്‍ പേരിലുണ്ടാക്കുവാന്‍ 
ഒരുപാടുനാളുകള്‍ കാത്തിരുന്നു
ഒടുവിലാ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകവേ
ഒരുനാളുമില്ലാതെ സന്തുഷ്ടനായ്

പിന്നെയുമുണ്ടായി എന്‍ മനോമുകുരത്തില്‍
ഒരുകൊച്ചു വീടിന്റെ പൂര്‍ണ്ണചിത്രം
അതു പൂര്‍ത്തിയാക്കുവാന്‍ അലയുന്ന എന്‍ മനം
ആരോരുമറിയാതെ വിങ്ങിനിന്നു.

എന്‍ സ്വപ്നഭൂമിയില്‍ ഞാന്‍ തന്നെ ചാലുകള്‍
പലപല രീതിയില്‍ വെട്ടിനീക്കി
ഭൂമിതന്‍ രോദനം കേട്ട മാത്രയില്‍
ചാലിന്റെ ആഴം കുറച്ചുനിര്‍ത്തി

ഉയരങ്ങളില്‍ നിന്നുപൊട്ടിവീണ
പാറക്കഷണങ്ങള്‍ കൊണ്ട് ഞാന്‍ ചാലിലിട്ടു
മാസങ്ങള്‍ നാലു കഴിഞ്ഞപ്പോള്‍ ഞാനെന്റെ
ചാലുകളെല്ലാം നികത്തിനിര്‍ത്തി

വീടിന്നടിത്തറ സ്വന്തമായ് ഉണ്ടാക്കി
ഞാനതിന്‍ മുകളില്‍ കയറിനിന്നു
ഇനിയും കിടക്കുന്ന വീടിന്റെ പൂര്‍ണ്ണത
ഉറങ്ങാത്ത രാവുകള്‍ ഏറെയാക്കി

എപ്പഴോ അല്‍പ്പം ഉറങ്ങിയ നേരമാ-
സ്വപ്നത്തില്‍ ഞാനെന്റെ വീടുവച്ചു
ഞെട്ടി ഉണരവേ ഞാനറിയുന്നു
എന്റെ വീടിന് ചുമരുകളില്ല -
ജനലുകളില്ല – മേല്‍ക്കൂരയില്ല....

പിന്നെയും കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍
പുതിയൊരു വീടിന്റെ ഭംഗി കാണാന്‍

ആദ്യ ചുവട്.....

പ്രിയപ്പെട്ടവരേ....                
            ഒരു കൊച്ചുകുഞ്ഞിന്റെ ജിജ്ഞാസയോടെ, ഉത്സാഹത്തോടെ..... ഞാനും..... ഈ ബൂലോകത്തേയ്ക്ക് ആദ്യചുവട് വയ്ക്കട്ടേ....

                       എല്ലാപേരുടെയും പ്രോത്സാഹനവും, സ്നേഹവും ഒക്കെ ഉണ്ടാവണേ.....