Sunday, March 6, 2011

ഉണങ്ങാത്ത മുറിവ്

  (എന്‍റെ ജീവിതത്തിലേക്ക് കടന്നു വരാന്‍ പറ്റാതെ വിധി അകറ്റിയ - അകാലത്തില്‍ വേര്‍പെട്ടു പോയ സാവിത്രിയുടെ ഓര്‍മ്മക്കായി ഇത് സമര്‍പ്പിക്കുന്നു) 
   
                           ട്രെയിന്‍ പുറപ്പെടാന്‍ വൈകുമെന്ന അറിയിപ്പ്.കംപാര്‍ത്ടുമെനിലെ   സീറ്റിലിരുന്നു പുറത്തേക്കു നോക്കി.എനിക്ക്  നേരയൂള്ള   പ്ലാട്ട്ഫോമിലെ കസേരയില്‍ ഒരാള്‍ ഇരിക്കുന്നു.അറിയാതെ അയാളെ ശ്രേധ്ധിച്ചുപോയി  .   തലമുടി  നീട്ടി വളര്‍ത്തിയിട്ടുണ്ട് . നരച്ച താടി അല്പം നീണ്ടതാണ് .നെറ്റിയില്‍  ചുവന്ന കുറി.അന്‍പത്തി അന്ചിനോട് അടുത്ത് പ്രായം തോന്നി.അയാളുടെ കൈയ്യില്‍  ചുവന്ന പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ഒരു പുസ്തകം .പരിസരം ശ്രേധ്ധിക്കാതെ   അയാള്‍ അത് വായിച്ചിരിക്കുന്നു. ഇതേ ട്രെയിനില്‍ കയറാന്‍ തന്നെ ആയിരിക്കുമോ?
                      
                        എനിക്കയാളെ എവിടേയോ കണ്ടുമറന്ന പോലെ. മനസ്സില്‍ അയാളുടെ രൂപമുണ്ട് , പക്ഷെ ഇങ്ങനെ അല്ല.അയാളെ   പരിചയപ്പെടണം എന്ന് തോന്നി.ഞാന്‍ പുറത്തേക്കിറങ്ങി.സ്റ്റേഷനില്‍ നല്ല തിരക്ക്.ഒന്നും , രണ്ടും പ്ലാട്ഫോമില്‍  നിന്നും ട്രെയിനുകള്‍ മെല്ലെ പുറപ്പെടാന്‍  തുടങ്ങി. ഏതോ ട്രെയിന്‍ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക്   ഉടന്‍ വരുന്നു   എന്ന അറിയിപ്പ് പല ഭാഷകളില്‍ മുഴങ്ങി കേള്‍ക്കാം. പുറത്തിറങ്ങിയ ഞാന്‍ അയാള്‍ ഇരിക്കുന്ന കസേരക്ക് സമീപം മറ്റൊന്നില്‍ ഇരുന്നു.അയാള്‍ കണ്ണട വച്ചിരുന്നു.എനിക്കും കണ്ണടയുണ്ട്.അത് വഴി കടന്നു വന്ന ഒരു പത്രക്കാരനില്‍ നിന്ന് മാതൃഭൂമി പത്രം വാങ്ങി.വായിക്കാന്‍ തോന്നിയില്ല.പത്രം വെറുതെ നിവര്‍ത്തി , അയാള്‍ വായിക്കുന്ന പുസ്തകത്തിലേക്ക് നോക്കി.
                                          
                                       ബൈബിള്‍..............


                     കാഴ്ച്ചയില്‍ ഹിന്ദു ആയി തോന്നിയ അയാള്‍ ബൈബിള്‍ വായിക്കുനത് ഞാന്‍ അത്ഭുതത്തോടെ നോക്കി.എനിക്കയാളോട് എന്തൊക്കെയോ ചോദിക്കണം  എന്നുണ്ട്.പക്ഷെ പെട്ടന്ന്  ചോദിക്കാന്‍  ധൈര്യം വരുന്നില്ല.അല്‍പസമയം കഴിഞ്ഞു ഞാന്‍ മെല്ലെ ചോദിച്ചു,
               
         യാത്ര എവിടെക്കാണ്‌?
      
                     അയാള്‍ എന്റെ മുഖത്തേക്ക് നോക്കി.വെളുത്ത കണ്ണട ഗ്ലാസിനുള്ളിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി.അയാളുടെ കണ്ണുകള്‍ക്ക്‌ എന്തോ പ്രത്യേകത  ഉള്ളതായി എനിക്ക് തോന്നി.പക്ഷെ അതെപ്പറ്റി   ഒന്നും  ചോദിച്ചില്ല.


                                        പരപ്പനങ്ങാടിയിലേക്ക്...
                        
                             അയാള്‍ പറഞ്ഞു.                      വീണ്ടും അയാള്‍ പുസ്തകം വായിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കിടയില്‍ നിശബ്ധത നീണ്ടു.
                         അല്‍പ സമയം കഴിഞ്ഞപ്പോള്‍ അറിയിപ്പ് വന്നു. .എനിക്ക് പോകേണ്ട ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ തുടങ്ങുന്നു. അയാള്‍ പുസ്തകം മടക്കി എഴുന്നേറ്റു.ഞാന്‍ മുന്നില്‍ നടന്നു.പിന്നാലെ അയാളും...
               ഞങ്ങള്‍ ഒരേ കമ്പാര്‍ട്ടുമെന്റില്‍   ആയിരുന്നു.....
                പക്ഷെ സീറ്റുകള്‍ തമ്മില്‍  അകലമുണ്ടായിരുന്നു.
    
                    ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു......

കുറച്ചു കഴിഞ്ഞു ഞാന്‍ എഴുന്നേറ്റു അയാള്‍ ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു.അവിടെ അയാള്‍ ഒറ്റക്കാണ്. ഇപ്പോള്‍ അയാള്‍ ബൈബിള്‍ വായിക്കുന്നില്ല.. പുറം കാഴ്ചകള്‍ കണ്ടു ഇരിക്കുന്നു.അയാള്‍ക്ക്‌ മുന്‍പില്‍ ഉള്ള സീറ്റില്‍ ഞാന്‍ ഇരുന്നു. ട്രെയിനിനുള്ളിലെ  ചായ വില്പനക്കാരന്‍ അത് വഴി വരുകയും,അയാള്‍ ചായ വാങ്ങി,എന്‍റെ മുഖത്തേക്ക് നോക്കി             
                      'ചായ വേണോ?'
എന്ന് ചോദിക്കുകയും   ചെയ്തു.ഞാന്‍ വേണം എന്ന ഭാവത്തില്‍ തലയാട്ടി. ചായ കുടിക്കാന്‍ വേണ്ടിയായിരുന്നില്ല അത്.എനിക്ക് അയാളോട്      സംസാരിക്കണം.എന്‍റെ മനസിലുള്ള രൂപം അയാള്‍ ആണോ  എന്ന് തിരിച്ചറിയണം.അതിനു വേണ്ടി അയാളോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു.
                                     ഞാന്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍  ‍പിന്നീട് ഉണ്ടാകുകയും ചെയ്തു.ഞാന്‍ അയാളോട്   പേര് ചോദിച്ചു . അദ്ദേഹം പേര് പറഞ്ഞു. അയാളുടെ രൂപത്തില്‍ ഉള്ള എന്‍റെ മനസിലെ മനുഷ്യന്റെ പേര് അതായിരുന്നില്ല .തിരുവനന്തപുരത്തുകാരന്‍ ആണ് . സര്‍കാര്‍ ജോലി ഉണ്ടായിരുന്നു.ഒരു വര്‍ഷത്തിനു മുന്‍പ് പെന്‍ഷന്‍ ആയി. രണ്ടു പെണ്മക്കള്‍.മൂത്തമകളെ വിവാഹം കഴിച്ചത് പരപ്പനങ്ങാടിയില്‍ ഉള്ള ഒരു ചെറുപ്പക്കാരന്‍ ആണ്.ഇപ്പോള്‍  മകളെ കാണാന്‍ പോകുന്നു.അത്രെയും പറഞ്ഞു അയാള്‍ സംസാരം മതിയാക്കി.
                          ഞാന്‍ എന്നെ പരിചയപ്പെടുത്തി.എന്‍റെ സ്ഥലം പട്ടാമ്പി. വിശാഖപട്ടണത്ത്  കപ്പലില്‍ ജോലിയാണ്.എനിക്ക് ഒരു മകള്‍. വിശാഖപട്ടണത്ത് ജോലി  ചെയ്യുന്ന രണ്ടുപേര്‍  തിരുവനന്തപുരത്താനു താമസം  .
അവരെ മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍  വന്നതാണ്‌..


                    ഞാന്‍ പറഞ്ഞു നിര്‍ത്തും മുന്‍പ് അയാള്‍ എന്നോട് ചോദിച്ചു              
                          
" പട്ടാമ്പിയില്‍ എവിടയാണ്?"


                          ഞാന്‍ എന്‍റെ പുതിയ വീട്ടുപേര് പറഞ്ഞു.
അയാള്‍ എന്തോ ആലോചിച്ചു പുറത്തേക്കു നോക്കി   ഇരുന്നു.ഞാന്‍ വീണ്ടും  ചോദിച്ചു..
"തെറ്റിദ്ധരിക്കരുത്,ബൈബിള്‍ വായിക്കുന്നത് ............ .ഹിന്ദു അല്ലെ?"
      
                               അയാള്‍ എന്‍റെ മുഖത്തേക്ക് നോക്കി ചിരിച്ചു.എന്നിട്ട്  പറയാന്‍ തുടങ്ങി.....
          
                       " ശ്രീരാമനും ശ്രീകൃഷ്ണനും ക്രിസ്തുവും അല്ലാഹുവും എനിക്ക് ഒരുപോലെയാണ്.യാത്രയില്‍ എനിക്ക്   വായിക്കാന്‍ ഇഷ്ടം മതഗ്രന്ഥങ്ങള്‍ ആണ്.ഇപ്പോള്‍ഇത് വായിക്കുന്നു എന്നുമാത്രം".

ഞങ്ങള്‍ തമ്മിലുള്ള സംസാരം അവിടെ തീര്‍ന്നു..എനിക്ക് മറ്റൊന്നും ചോദിക്കാന്‍ ഇല്ല.
          ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി.അയാള്‍ എന്‍റെ കൈയില്‍  പിടിച്ചു ഇരിക്കാന്‍ ആവശ്യപെട്ടു.വീണ്ടും അയാള്‍ക്ക്‌ അഭിമുഖമായി ഇരുന്നു.എന്‍റെ നേരെ നോക്കി അയാള്‍  പറയാന്‍ തുടങ്ങി.


  "പട്ടാമ്പിയുമായി  എനിക്കൊരു ബന്ധമുണ്ട്..വിധി മാറ്റിമറിച്ച ബന്ധം. താങ്ങള്‍ക്ക്‌ അത് കേള്‍ക്കാന്‍ താല്പര്യം ഉണ്ടോ?"


         അയാള്‍ അങ്ങനെ ചോദിക്കും എന്ന് ഞാന്‍ കരുതിയില്ല.ഞാന്‍ അങ്ങനെ ചോദിക്കണേ എന്നു  ആഗ്രഹിച്ചിരുന്നു..


"     മുപ്പത്തി അഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പട്ടാമ്പിയില്‍ വന്നിട്ടുണ്ട്.എന്തിനെന്നോ ?എന്‍റെ കാമുകിയെ കാണാന്‍...."
                           അയാള്‍ കഥ പറയാന്‍ തുടങ്ങി.

"ഞാന്‍ തിരുവനന്തപുരത്തുകാരന്‍  ആണ്.എന്‍റെ അച്ഛനും അമ്മയ്ക്കും ഞാന്‍ ഉള്‍പെടെ ആറു മക്കള്‍ ആണ്.അച്ഛന്റെ ഒരു വരുമാനം മാത്രം . വളരെ ധാരിദ്രമായിരുന്നു. .അമ്മയുടെ സഹോദരന്മാര്‍ എന്നെ അവരുടെ കൂടെ നിര്‍ത്തി.എന്‍റെ അമ്മാവന്മാരില്‍ ഒരാള്‍ക്ക്‌ കച്ചവടം ആയിരുന്നു  തൊഴില്. ‍അദ്ദേഹം എന്നേയും കൂടെ കൂട്ടി.ഞാനും കച്ചവടക്കാരന്‍ ആകാന്‍ തുടങ്ങി (സ്ററെഷനേരി ). ആയിടക്കാണ്‌ എന്‍റെ കടയുടെ നേരെ മുന്‍പില്‍ ഉള്ള (റോഡിനും അപ്പുറം) വാടക വീട്ടില്‍ ടെലിഫോണ്‍  വകുപ്പില്‍  ജോലി ഉള്ള              ഒരു കുടുംബം  താമസത്തിന്  വന്നത്.   
                                   ഭാര്യയും  ഭര്‍ത്താവും   ചെറിയ മൂന്നു ആന്ന്കുട്ടികളും കൂട്ടത്തില്‍ കറുത്ത്  സുന്ദരിയായ  ഒരു പെണ്‍കുട്ടിയും നേരത്തെയും  അവര്‍  അവിടെയായിരുന്നു   താമസിച്ചിരുന്നത് . അന്ന് രണ്ടു ആന്ന്കുട്ടികള്‍  മാത്രമായിരുന്നു..മൂന്നാമത്തെ കുട്ടിയുടെ പ്രസവം കഴിഞ്ഞു തിരിച്ചു വന്നതാണ്  .          
വീട്ടുജോലിക്കാരിയായിരിക്കാം  എന്നാണ് ആദ്യം കരുതിയത്‌.കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസിലാക്കി-അത് കുട്ടികളുടെ അമ്മയുടെ (വത്സല ) ചേച്ചിയുടെ രണ്ടാമത്തെ മകളാണ്.പേര്- സാവിത്രി.
                    കടയില്‍ ഇരുന്നാല്‍ എനിക്ക് സാവിത്രിയെ കാണാം.എനിക്ക് അവളെ ഇഷ്ടമായി. ഞാന്‍ അവളെ കൂടുതല്‍ ശ്രേധിക്കാന്‍   തുടങ്ങി. അവള്‍ എന്നെയും..ഞങ്ങള്‍ പരസ്പരം അടുക്കുകയായിരുന്നു.
               അയാള്‍ ഇത്രയും പറഞ്ഞു നിര്‍ത്തി.
               
                   എനിക്ക് എന്തൊക്കെയോ സംശയം ഉള്ളില്‍ ഉണ്ടായി.ഇപ്പോള്‍ ഈ മുഖം വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടത് ഓര്‍മ  വരുന്നു . ഞാന്‍ അന്ന് കുട്ടിയായിരുന്നു. എന്റെ സംശയം മുഖത്ത് കാട്ടാതെ വീണ്ടും പറയാന്‍  ആവശ്യപ്പെട്ടു.
              അയാള്‍  വീണ്ടും പറയാന്‍ തുടങ്ങി.

"ഞാനും സാവിത്രിയും തമ്മില്‍ അടുത്തു . ഞങ്ങള്‍ ആരും കാണാതെ  കത്തുകള്‍ കൈമാറി. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു.ഒരു ദിവസം എനിക്ക് തന്ന  കത്തില്‍ സാവിത്രി എഴുതിയിരുന്നു...
ഞാന്‍ നാളെ നാട്ടിലേക്ക്  തിരിച്ചു പോകുകയാണ്
 ഞാന്‍ ആകെ അസ്വസ്ഥനായി.എനിക്ക് എന്തുചെയ്യണം എന്ന് ഒരു രൂപവും ഇല്ല.സാവിത്രി തിരിച്ചു പോയി.സ്റ്റേഷനില്‍ ഒളിച്ചുനിന്നു അവളെ ഞാന്‍ യാത്രയാക്കി.അതിനു ശേഷം തുടര്‍ന്നും സാവിത്രിക്കു കത്തുകള്‍ അയച്ചുകൊണ്ടിരുന്നു.
അവള്‍ പോയതിനു ശേഷമുള്ള ആദ്യത്തെ ഓണത്തിന് ഞാനും എന്റെ ഒരു സ്നേഹിതനും  കൂടി  മലമ്പുഴ  ഡാം  കാണാന്‍   എന്ന  വ്യാജേന  അവളുടെ  വീട്ടില്‍   പോകുകയും ( സാവിത്രിയുടെ ചിറ്റപ്പന്റെ  പരിചയക്കാരന്‍ എന്ന് പറഞ്ഞു കൊണ്ട്) ഊണ് കഴിച്ചു , അവളുടെ ഒരേ ഒരു സഹോദരനുമായി ഞങ്ങള്‍ മലമ്പുഴ  ഡാം  കാണാന്‍ പോകുകയം  ചെയ്തിരുന്നു..
                    എന്റെ  അച്ഛന്‍  പെന്‍ഷന്‍   ആയി .വീട്ടിലെ  വരുമാനം  കുറഞ്ഞു.
ദാരിദ്ര്യം  കൂടി. എന്റെ മൂത്ത സഹോദരിയെ  വിവാഹം കഴിച്ച ആളിന് ഡല്‍ഹിയിലാണ് ജോലി. ഒരു ജോലി വാങ്ങി തരാം എന്ന് പറഞ്ഞ് അദ്ദേഹം എന്നെ കൊണ്ട് പോയി..ഞാന്‍ ഡല്‍ഹിയില്‍ ജോലിക്കായി അലയുന്ന സമയത്താണ്  സാവിത്രിയുടെ ചേച്ചിയുടെ  വിവാഹം.
അടുത്ത ഊഴം സാവിത്രിക്കായിരുന്നു . ഇതിനിടയില്‍ ഞാന്‍ തുടര്‍ച്ചയായി കത്ത് ഇടുന്നത് അവളുടെ അമ്മ അറിയുകയും അങ്ങനെ പാടില്ല എന്ന് ഒരു മകനെ പോലെ എന്നെ ഉപദേശിക്കുകയും ചെയ്തിരുന്നു.

               "ആദ്യം  ഒരു ജോലി തരപ്പെടുത്തി എടുക്കു  .എന്നിട്ട് ബന്ധുക്കളുമായി  ആലോചിച്ചു വരിക.വിധിയുണ്ടെങ്കില്‍ അവളെ മോന് വിവാഹം കഴിച്ചു തരാം.ഇങ്ങനെ തുടര്‍ച്ചയായി കത്തുകള്‍  എഴുതരുത്. 
ഇവിടെ ഗ്രാമപ്രദേശം ആയതു  കൊണ്ട് തുടര്‍ച്ചയായി  കത്തുകള്‍ വരുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കും."


       ഞാന്‍ ഉപദേശം സ്വീകരിക്കുകയും എത്രയും  പെട്ടന്ന് ഒരു ജോലി കിട്ടുവാനായി കഴിവതും പരിശ്രമിക്കുകയും ചെയ്തു.എന്നാല്‍ എനിക്ക് ഡല്‍ഹിയില്‍ ജോലി കിട്ടിയില്ല..രണ്ടു വര്‍ഷത്തിനു ശേഷം നിരാശനായി നാട്ടിലേക്ക്  വരുകയും അമ്മാവന്‍ നടത്തിയിരുന്ന കച്ചവടം ഞങ്ങളുടെ അവസ്ഥ മനസിലാക്കി പൂര്‍ണമായി എനിക്ക് വിട്ടു തരുകയും അങ്ങനെ ഞാന്‍ ഒരു നല്ല കച്ചവടക്കാരന്‍ ആയി മാറുകയും ചെയ്തു.ഈ സമയും കുടുംബ ഭാരം മുഴുവന്‍ എന്റെ ചുമതലയില്‍ ആയിരുന്നു ..മൂന്നു സഹോദരിമാരില്‍ രണ്ടുപേരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.ഇനിയും വിവാഹപ്പ്രായമായ ഒരു സഹോദരി ഉണ്ട്.രണ്ടു അനുജന്മാരും അച്ഛനും അമ്മയും.ഞാന്‍ കച്ചവടത്തില്‍ മാത്രം ശ്രദ്ധിക്കുകയും ക്രമേണ സാവിത്രിയെ മറക്കുകയും ചെയ്തു.ആ അവസരത്തില്‍ എനിക്ക് അങ്ങനെ ചെയ്യാനേ പറ്റുമായിരുന്നുള്ളൂ..മാത്രവുമല്ല സ്ഥിരമായ ഒരു ജോലി ഇല്ലാത്തതിനാല്‍ എനിക്ക് അവളെ വിവാഹം ആലോചിക്കാന്‍ പ്രയാസമായിരുന്നു.കച്ചവടക്കാരനായ എന്നോടൊപ്പം അവളെ വിവാഹം ചെയ്തു തരുവാന്‍  അവര്‍ക്ക് സമ്മതം ആവില്ല എന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചു.ജീവിതത്തിന്റെ കടുത്ത ഓട്ടത്തിനിടയില്‍ എനിക്കുണ്ടായത് നഷ്ടങ്ങള്‍ മാത്രമായിരുന്നു.എങ്കിലും എല്ലാം അതിജീവിച്ചു ഞാന്‍ ജീവിക്കാന്‍ ആഗ്രഹിച്ചു .അത് കൊണ്ട് തന്നെ സാവിത്രിയെ എന്നെന്നേക്കുമായി മറന്നു.    മറന്നതല്ല ,മറന്നതായി ഭാവിച്ചു  ജീവിച്ചു .. ...........
   
                 സഹോദരിയുടെ വിവാഹത്തിന് ശേഷം എന്റെ ജീവിത ചുറ്റുപാടില്‍ എനിക്ക് യോജിച്ച ഒരു പാവപ്പെട്ട  പെണ്‍കുട്ടിയെ ഞാന്‍ വിവാഹം കഴിച്ചു.    
                        എനിക്ക് ആദ്യമായി  മകള്‍  ജനിച്ചു  .    ആയിടക്കു    എന്റെ വലതു   കണ്ണിനു  അസുഖം ഉണ്ടാകുകയും ആ കണ്ണ് ശസ്ത്രക്രിയ  ചെയ്തു നീക്കം ചെയുകയും ചെയ്തു.അങ്ങനെ സുഖവും ദുഖവും കലര്‍ന്ന ഞങ്ങളുടെ ജീവിതം കടന്നു പോയി .എനിക്ക് രണ്ടു പെണ്മക്കള്‍  ആയിരുന്നു.
അപ്പ്രതീക്ഷിതമായി   എനിക്ക് സര്‍കാര്‍ ജോലി കിട്ടി..ഞങ്ങള്‍ക്ക് സന്തോഷമായി.എന്റെ മക്കള്‍ വളര്‍ന്നു.എന്റെ മൂത്തമകള്‍ക്ക് ഒരു വിവാഹാലോചന വന്നു.മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ നിന്നും.ചെക്കന്റെ ചുറ്റുപാടുകള്‍ അന്വേഷിക്കാന്‍ സ്നേഹിതനുമായി പരപ്പനങ്ങാടിയില്‍ പോകവേ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി.അപ്പോള്‍  ഓര്‍മയില്‍ വന്നത് സാവിത്രിയുടെ മുഖമായിരുന്നു.ഈ കാലമത്രയും സാവിത്രിയെ പറ്റി ഞാന്‍ അന്വേഷിച്ചില്ല.അന്വേഷിച്ചില്ല എന്നല്ല ,സുഖമായി ഭര്‍ത്ത്താവുമോത്ത്  എവിടെയോ കഴിയുന്ന അവളെ അന്വേഷിച്ചു ശല്യം ചെയ്യണ്ടാ എന്ന് തീരുമാനിച്ചു..
                            വിവാഹത്തിനു ക്ഷണക്കത്തുകള്‍ പലര്‍ക്കും അയച്ചു.അപ്പോള്‍ തോന്നി സാവിത്രിയെയും വിവാഹത്തിനു ക്ഷണിക്കണം.ഓര്‍മയില്‍ മായാതെ ഉണ്ടായിരുന്ന വീടിന്റെ അഡ്രെസ്സില്‍  കത്തിട്ടു.ഒരാഴ്ച  കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍കാള്‍.മകള്‍ ആണ് ഫോണ്‍ എടുത്തത്‌ . 
അവള്‍ റിസീവര്‍ എന്റെ കൈയില്‍  തന്നിട്ട് പറഞ്ഞത് ഞാന്‍ കേട്ടു,
   .
                   "പട്ടാമ്പിയില്‍  നിന്നാണ് "
                    ഞാന്‍ ആര്‍ത്തിയോടെ ഫോണ്‍ ചെവിയില്‍ വച്ചു.
മറ്റേത്തലക്കലിലെ ശബ്ധം  ചെവിയില്‍ എത്തി..

                "ഞാന്‍ സാവിത്രിയുടെ ചേച്ചിയാണ്,ചന്ദ്രിക.
നിങ്ങളുടെ മകളുടെ വിവാഹക്ഷനക്കത്ത് കിട്ടി.അതിനകത്ത് ഉണ്ടായിരുന്ന കുറിപ്പും .
ഇത്രയും വര്‍ഷമായിട്ടും നിങ്ങള്‍ ഞങ്ങളെ മറന്നില്ല എന്നതില്‍ വളരെ സന്ദോഷം." 

 ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു ..
                        "സാവിത്രി......??"
   ചോദിച്ചു തീരും മുന്‍പ് ചേച്ചിയുടെ ശബ്ദം വീണ്ടും..
                         "  സാവിത്രി മരിച്ചു പോയ്...‌"
                             ഞാന്‍ അറിയാതെ "അയ്യോ" എന്ന് വിളിച്ചുപോയ്.
അപ്പോഴും ചേച്ചി പറയുന്നുണ്ടായിരുന്നു ..
                 "നിങ്ങളെ അവള്‍ കുറേകാലം കാത്തിരുന്നു .
                  നിങ്ങള്‍ അവളെ  വിവാഹം  ചെയ്തു       കൊണ്ടുപോകാന്‍  വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അവസാനം ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് സമ്മതിച്ചു.
വിവാഹം കഴിഞ്ഞു നാലാം നാള്‍  കിണറ്റില്‍ നിന്നും വെള്ളം എടുക്കവേ കിണറിനു  കുറുകെ ഉള്ള  തടിപ്പാലം ഒടിഞ്ഞു അവള്‍ കിണറ്റിനുള്ളിലേക്ക് വീണു.
ആശുപത്രിയില്‍ കൊണ്ട് പോകവേ മരിച്ചു."
  എനിക്ക് മറുപടി പറയാന്‍ ഇല്ലായിരുന്നു.
ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യം.
ഞാന്‍ നിര്‍വികാരനായിരുന്നു.

ഉണങ്ങാത്തമുറിവായി  എന്റെ ജീവിതത്തില്‍  അത് ഇപ്പോഴും ഉണ്ട്...."

അയാള്‍ പറഞ്ഞു   നിര്‍ത്തി.അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
ഞാന്‍ അദേഹത്തിന്റെ  മുഖത്തേക്ക് അത്ഭുതത്തോടെയും ദുഃഖത്തോടെയും നോക്കി.
എനിക്കും ഒന്നും പറയാന്‍ നാവനങ്ങുന്നില്ല..

        അയാള്‍ പറഞ്ഞ കഥ എന്റെ സഹോദരിയുടെതല്ലേ ?         എന്നെ മലമ്പുഴയില്‍  കൊണ്ടുപോയത് ഇദേഹമല്ലേ?

              ഈ മനുഷ്യന്‍ എത്ര മാത്രം എന്റെ സഹോദരിയെ ഇഷ്ടപെട്ടിരുന്നു  എന്ന് ചിന്ദിച്ചപ്പോള്‍ കടുത്ത വേദന തോന്നി. ആ സംഭവം അറിയാവുന്ന,സാവിത്രിയുടെ സഹോദരനാണ്   ഞാന്‍ എന്ന് പറയാന്‍ തോന്നിയില്ല.
       എനിക്ക് ഇറങ്ങാനുള്ള  സ്റ്റേഷന്‍ എത്തി.ഞാന്‍ എഴുന്നേറ്റു ബഹുമാനത്തോടെ  അയാളുടെ കൈ പിടിച്ചു എന്റെ നെഞ്ജിലേക്ക് വച്ച് ഇത്രയും പറഞ്ഞു,

എനിക്ക് മനസിലായി...എനിക്ക് ഇപ്പോള്‍ എല്ലാം മനസിലായി....
മാപ്പ്.........ഞാന്‍ പോകട്ടെ........

            ബാഗില്‍ നിന്നും  എന്റെ മകളുടെ കല്യാണത്തിന്റെ ക്ഷനക്കത്ത് അദ്ദേഹത്തിന് നല്‍കി.
ഞാന്‍ പ്ലാട്ഫോര്‍മിലേക്ക് ഇറങ്ങി.
ഒരിക്കല്‍ കൂടി അയാളെ തിരിഞ്ഞു നോക്കും മുന്‍പ് ട്രെയിന്‍ വലിയ ശബ്ദത്തോടെ എന്നെയും കടന്നു മുന്നോട്ടു പോയി.
                                         
         അദ്ദേഹം എന്നെ    അറിയാതിരിക്കട്ടെ.....ഒരിക്കലും.............
         

                                                                             

          
    

4 comments:

  1. സംഭവങ്ങളുടെ അപ്രതീക്ഷിതമായ, ആകസ്മികമായ കൂടിച്ചേരൽ.കഥ നന്നായി.(അക്ഷരതെറ്റുകൾ തിരുത്താൻ ശ്രദ്ധിക്കുമല്ലോ)

    ReplyDelete
  2. ശങ്കര്ജീ മനോഹരമായ കഥ ..അനുഭവം എന്നെ തോന്നു ,,അനുഭവം എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ എഴുതാന്‍ കഴിയുന്നു എന്നാണ് അതിനര്‍ത്ഥം ..പക്ഷെ അക്ഷര പിശകുകള്‍ വായനയുടെ ആസ്വാദ്യതയെ കെടുത്തുന്നു ...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അക്ഷരപിശകുകള്‍ ഏറെകുറെ തിരുത്തിയിട്ടുണ്ട് ... എല്ലാ മാന്യ വായനക്കാരും സദയം ക്ഷമിക്കണം ....തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിച്ചതിന് വളരെ നന്ദി ......

    ReplyDelete