Saturday, March 12, 2011

                "ദൈവത്തിന്റെ സ്വന്തം നാട്"
                         ഇപ്പോള്‍????
                  
                  "കേരളം കേരളം കേരളം
                       കേളികൊട്ടുണരുന്ന കേരളം "               
എന്നു പറഞ്ഞു രസിച്ചിരുന്ന  
നാമെല്ലാം മണ്ടന്മാരല്ലേ ഇപ്പോള്‍..
ഗീതയും ഖുറാനും ബൈബിളും 
ശാന്തമായി ഷെല്‍ഫില്‍ ഉറങ്ങീടുന്നു.
കത്തികള്‍ വാളുകള്‍ ബോംബുകള്‍ എന്നിവ
നാട്ടില്‍ ഭീതി പടര്ത്തിടുന്നു..
  
ജഡ്ജിമാര്‍ കൈക്കൂലിക്കാരായി മാറി
കോടതിയെന്നത് വ്യാജമായി.
എന്തൊക്കെ കേസുകള്‍ വന്നു പോയി
ആരെങ്കിലും കുറ്റം ചെയ്തതായി
ഏതെങ്കിലും ഒരു ന്യായാതിപന്‍
നീതി ഈ നാട്ടില്‍ നടത്തിയതായി 
കൂട്ടരേ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ
     
സത്യവും നീതിയും നേടുവാനായി
എങ്ങോട്ടെന്നറിയാതെ പകച്ചിടുന്നു.
മാഫിയ സംഘങ്ങള്‍ കൂട്ടമായി
കേരള നാട് ഭരിചിടുന്നു.
അക്രമഭീതിയും രോഗവുമായി
നാട്ടില്‍ ജനങ്ങള്‍ വലഞ്ഞിടുന്നു.
മന്ത്രിമാര്‍ കള്ളന്മാര്‍ ആയിടുന്നു
കള്ളന്മാര്‍ മന്ത്രികള്‍ ആയിടുന്നു.
റോഡുകള്‍ തോടുകള്‍ ആയിടുന്നു
ഖജനാവ് കൊള്ളയടിച്ചിടുന്നു.
പച്ചരി, ഗോതമ്പ്, പഞ്ചസാര
ബി.പി.എല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം
ജാതി തിരിച്ചുള്ള സംവരണം
വോട്ടിനു വേണ്ടിയാണെന്ന് മാത്രം.
സിക്കിമും ഭൂട്ടാനും ലോട്ടറിമാഫിയ 
കൊള്ളയടിച്ചു സുഖിച്ചിടുന്നു. 
നാറിയ രാഷ്രീയ പാര്ട്ടികളോ,
കമ്മീഷന്‍ വാങ്ങി രസിച്ചിടുന്നു.
 പത്രങ്ങള്‍ പലതും എഴുതിയാലും 
തെറ്റുകള്‍ പിന്നെയും കൂടിടുന്നു.
കേരളമെന്ന ഈ കൊച്ചു നാട്ടില്‍ 
പ്രശ്നങ്ങള്‍ ഒരിക്കലും തീരുകില്ല.

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത മനുഷ്യരില്ല,
ഇന്റര്‍നെറ്റും കൂടെ കമ്പ്യൂട്ടറും.
റിയാലിറ്റിഷോകള്‍ മാത്രമാണ്,
ഇപ്പോള്‍ ജനത്തിന്റെ ഏക നോട്ടം.
ബിവരേജു കോര്‍പറേഷന്‍ മദ്യശാല
കുടിയന്മാര്‍ക്കെല്ലാര്‍ക്കും  ഒന്ന് പോലെ
സോഡയും വെള്ളവും ഓട്ടോയും കിട്ടിയാല്‍
റോഡുകളില്‍ തന്നെ ബാറുണ്ടാകും.. 

കഴിവില്ലാ മന്ത്രിമാര്‍ ഭരിച്ചിടുമ്പോള്‍,
കൊതുകുകള്‍ക്കെല്ലാരും ഒന്നുപോലെ.
മരുന്നുകള്‍ കിട്ടാതെ ജനങ്ങള്‍ ആകെ,
ഒന്നായി മരണത്തിലെക്കെത്തിടുന്നു.

കൈക്കൂലി,കൈക്കൂലി  ,കൈക്കൂലി..
സര്‍വത്ര ആഫീസും കൈക്കൂലിയില്‍.
കൈക്കൂലി ഇല്ലാതെ കാര്യമൊന്നും,
നാട്ടില്‍ നടപ്പില്ലാ എന്ന് വന്നു.    

"ഭാരതമെന്നു കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ ."
വള്ളത്തോള്‍ വീറോടെ പറഞ്ഞ കാര്യം 
കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ നാം ലജ്ജിക്കുന്നു.  


അല്ലയോ കൂട്ടരേ നിങ്ങളാരും ,
ചിന്തിക്കുന്നില്ലേ  ഈ ദുഖസത്യം.
വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലേല്‍ 
നാശമാണീ നാടിനെന്നറിക  നിങ്ങള്‍.......................
                 

1 comment:

  1. ഇതൊരു ആക്ഷേപ ഹാസ്യ കവിതയാണ്.ഇതില്‍ രാഷ്ട്രീയമായ ഒരു ചിന്തയും ഇല്ല.നിത്യവും കാണുന്ന ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം.ഇഷ്ട്ടപ്പെടുമെന്നു വിശ്വസിക്കുന്നു.

    ReplyDelete