Monday, January 10, 2011

ഉപ്പുകള്ളി

 (ഇത് ഒരു ഗ്രാമത്തിന്റെ  ചരിത്ര ഭാഗമാണ്. ഞാനത് ഒരു ചെറിയ കഥയായി നിങ്ങളുടെ മുന്നില്‍ സമര്ര്‍പ്പിക്കുന്നു......)


                       ഉപ്പുകള്ളി-സുന്ദരിയാണ്, അതി സുന്ദരി.നമുക്ക് ആ സുന്ദരിയെ കാണാന്‍ കുറച്ചു ദൂരം പോകേണ്ടി വരും.തിരുവനന്ത പുറത്തു നിന്ന് വടക്കോട്ട്‌ (കൊല്ലം റോഡില്‍)നാല്പത്തി അഞ്ച്‌  കിലോമീറ്റര്‍ പോകണം നാവായികുളം എന്ന ഗ്രാമത്തില്‍ എത്താന്‍.
                      
 മലകളും,മരങ്ങളും കുളങ്ങളും,കുഴികളും,അരയാലുകളും,സര്‍പ്പക്കാവുകളും,യക്ഷിക്കാവുകളും,മാടന്‍ നടയും,ചാത്തന്‍പാറയും  ഒക്കെയുള്ള ഒരു കൊച്ചു ഗ്രാമം..ജാതി  മത ഭേദമില്ലാതെ ഒത്തൊരുമയോടെ ഉള്ള നാട്ടുകാര്‍..ഗ്രാമം ചെറുതാണെങ്കിലും ചെറു ചെറു ക്ഷേത്രങ്ങള്‍ ഏറെയുണ്ട് . എന്‍റെ പ്രിയപ്പെട്ട സുഹൃത്ത്‌  ആണ് ശിവന്‍.അവനിലൂടെയാണ്  ഞാന്‍ ആ ഗ്രാമത്തെ കണ്ടതും കൂടുതല്‍ അറിഞ്ഞതും.ചെറുതും വലുതുമായ പല കഥകളും എനിക്കവന്‍ പറഞ്ഞു തന്നിട്ടുണ്ട്.
                                 ജന്മം കൊണ്ട് തിരുവനന്തപുരത്ത് കാരന്‍  ആണെങ്കിലും ശിവന്‍ പഠിച്ചതും കളിച്ചതും  വളര്‍ന്നതും ഈ ഗ്രാമത്തില്‍ ആണ്. ശിവന്റെ അച്ഛന് നാവായികുളത്തെ  ഏക  വലിയ സ്കൂളില്‍ ജോലി ഉണ്ട്....
                               ആറുമക്കളില്‍ മൂത്തവനായ  ശിവന്‍ മഹാ വികൃതികാരനാണ് .ഇപ്പോഴും അങ്ങനെ തന്നെ.അവന്റെ വീട് ഒരു വലിയ മലയുടെ മുകളിലാണ്.വൈരമല...പണ്ട് അവിടെ വൈരം ഖനനം ചെയ്തിരുന്നു എന്നാണ് ജന വിശ്വാസം.
                                                  വൈരമലയുടെ ചുറ്റും വയലുകലാണ്...
                ഒരു ഇടവമാസത്തിലെ മഴയുള്ള  ദിവസം  ശിവന്‍ ജനിച്ചു.മെലിഞ്ഞു ഉണങ്ങിയ ശിവനെ അച്ഛനും അമ്മയും  വളരെ ശ്രദ്ധയോടെ വളര്‍ത്തി . എല്ലാ കുട്ടികളെയും പോലെ ശിവനും കളിച്ചു വളര്‍ന്നു.. അവനു ധാരാളം കൂട്ടുകാരെ കിട്ടി.മഴവെള്ളം നിറഞ്ഞ വയലിലെ ചെളിയിലൂടെ അവനും കൂട്ടുകാരും ഓടി കളിച്ചു.. ചെളിയില്‍ വീണു ഉരുണ്ടു കളിച്ചു. ശിവന്‍ വളരുകയാണ്.വളരട്ടെ  ..വലുതായ ശിവനില്‍ നിന്നും  നമുക്ക്    ഉപ്പുകള്ളിയുടെ  കഥയറിയാം....


                                നാവായികുളത്തെ   ഏറ്റവും വലിയ ക്ഷേത്രമാണ് "ശങ്കര നാരായണ സ്വാമി ക്ഷേത്രം".നാടുകാരുടെ ഇഷ്ടദേവന്‍. സ്നേഹം കൊണ്ട് അവര്‍ സ്വാമിയേ വിളിക്കുന്നത്‌  സ്വാമിയപ്പുപ്പന്‍  എന്നാണ് ... ആറായിരം വര്‍ഷത്തോളം പഴക്കമുള്ളതാണ് ക്ഷേത്രം.അപ്പോള്‍ സ്വാമി എല്ലാവര്ക്കും അപ്പുപ്പനാണ്. കേരളത്തിലെ അറിയപെടുന്ന വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.(ക്ഷേത്രത്തിനു സമീപമുള്ള ഒരു  ബ്രാമണഗൃഹത്തില്‍  ആണ് മഹാകവി ഉള്ളൂര്‍ ജനിച്ചു എന്ന് പറയപെടുന്നത്)
                                  മേട മാസത്തിലെ ഉത്രിട്ടാതി നാളിലാണ്‌ ഇവിടെ ഉത്സവം .ഓണം കഴിഞ്ഞാല്‍ നാടുകാര്‍ പുതുവസ്ത്രം  ധരിക്കുന്നത് ഈ ഉത്സവത്തിനാണ്. അവര്‍ക്ക് ഓണത്തിനെക്കാള്‍ പ്രിയപ്പെട്ടതും ഇവിടത്തെ ഉത്സവം തന്നെ ആണ്.നാടും നാട്ടുകാരും വളരെ സന്തോഷത്തിലായിരിക്കും.
                                 പണ്ട് ഈ ക്ഷേത്രത്തിന്‍റെ ചുറ്റിലും ധാരാളം ബ്രാമണകുടുംബങ്ങള്‍ ഉണ്ടായിരുന്നു.ക്ഷേത്രത്തിലെ പൂജയുമായി   ബന്ധപ്പെട്ടാകണം  അവര്‍ ഇവിടെ താമസികുന്നത്.സുന്ദരികളായ ബ്രാഹ്മണ പെണ്‍കുട്ടികള്‍ കസവ് പാവാട അണിഞ്ഞു കാലില്‍ വെള്ളി കൊലുസും ഇട്ടു തല നിറയെ മുല്ലയും പിച്ചിയും പൂവ് ചൂടി ക്ഷേത്ര മുറ്റത്ത്‌ ഓടി നടന്നിരുന്ന ആ നല്ല കാലത്തേ ക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞിട്ടുള്ളത് ശിവന്‍ പല പ്രാവശ്യം എന്നെ പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. ചില വീടുകളില്‍ ശിവന് പ്രവേശനം ഉള്ളതിനാല്‍ ,ഏതോ കലാകാരന്‍ വരച്ച സുന്ദരികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശിവന്‍ എന്നെ കാണിച്ചു തന്നിട്ടുണ്ട്. ഇന്നും ചില ബ്രാഹ്മണ ഗൃഹങ്ങള്‍ അവിടെ കാണാം. സ്കൂടരും ബൈക്കും അധികം  പ്രചാരത്തിലില്ലാത്ത സമയത്താണ് ശിവന്റെ യൗവനംകടന്നു പോയത്. അയാളുടെ വാഹനം അത് കൊണ്ട് തന്നെ സൈകില്‍ ആയിരുന്നു. അവന്‍ ‍ സൈക്കിളില്‍ ഒരുദിവസം പല പ്രാവശ്യം നാവായികുളം എന്ന കൊച്ചു ഗ്രാമത്തെ വലം വക്കും. അത് അവന്  ഒരു നിഷ്ട്ടയാണ്. ഒരു ദിവസം പോലും അവന്‍  അത് മുടക്കാറില്ല. മുടക്കം വന്നാല്‍ അയാള്‍ക്ക് അത് സഹിക്കില്ല. ആ സൈകിലിലുടെ ശിവന്‍ ആ ഗ്രാമത്തെ സ്നേഹിച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ ശിവനെയും  സ്നേഹിച്ചു. ശിവനെ എല്ലപെര്കും അറിയാം.ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍  ശിവന്‍ കാണും.തെങ്ങില്‍ കയറി തേങ്ങ ഇട്ടു കൊടുക്കാന്‍ ശിവന്‍ കാണും.ഉത്സവപ്പറമ്പില്‍ ഓട്ടന്‍ തുള്ളലും കഥകളിയും  കാണാനും ശിവന്‍ ഉണ്ടാകും.ശിവന്‍ നാവയികുളത്തിന്റെതായി  മാറി..ശിവന്‍  മാത്രമല്ല..അവന്റെ  കുറെ കൂട്ടുകാരും.
                                           ഒരിക്കല്‍ ശിവന്‍ കുട്ടിക്കാലം കഴിഞ്ഞു യവ്വോനത്തില്‍  എത്താന്‍ തുടങ്ങിയ നാളില്‍ ദൂരെ ഉത്സവം കാണാന്‍ പോയ്‌. ഉത്സവം കഴിഞ്ഞു രാത്രി രണ്ടു മണിയോടെ മടങ്ങിവന്ന ശിവന് സൈക്കിള്‍ ഇല്ലായിരുന്നു. കാട്ടുവള്ളികള്‍ മൂടിയ ഇടുങ്ങിയ വഴികള്‍.ആ വഴി ഇതിനു മുന്‍പ് ഒരിക്കലും അവന്‍ പോയിട്ടില്ല.അത് കൊണ്ട് തന്നെ വഴിയിലെ കുഴികളും കല്ലുകളും ശിവനെ പലപ്രാവശ്യം തള്ളിയിട്ടു.കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ പലരും പല വഴി പോയ്‌ കഴിഞ്ഞു. ശിവന്‍ ഒറ്റക്കായി  .മങ്ങിയ നിലാവില്‍ ശിവന്‍ ദൂരേ ഒരു സ്ത്രി രൂപം കണ്ടു.കൈകള്‍ വഴിയിലേക്ക് നീട്ടി,വെള്ള വസ്ത്രം ധരിച്ചു തലയില്‍ നിറയെ പൂ ചൂടിയ ഒരു രൂപം....അവന്‍ തളര്‍ന്നു   ...കാലുകള്‍ വിറച്ചു... ശിവന് ചുറ്റും ഭൂമി കറങ്ങി.അമ്മുമ്മ പണ്ടെങ്ങോ പറഞ്ഞു  കൊടുത്ത യെക്ഷിയുടെ  രൂപം ഓര്‍മയില്‍ എത്തി.എല്ലാ വൈകുന്നേരങ്ങളിലും സ്കൂള്‍ വിട്ടു വന്നാല്‍ അവനും കൂടുകാരും ക്ഷേത്രത്തിലെ മൈതാനത്തെ പുല്‍ത്തകിടികളില്‍ ഓടിക്കളിക്കാറുണ്ട് . അത് കൊണ്ട് തന്നെ സ്വാമിക്ക് ശിവനെ അറിയാം.എന്നാല്‍ ഒരിക്കല്‍ പോലും ശിവന്‍ സ്വാമിയേ കാണാന്‍ പോയിട്ടില്ല.പുറത്തു നിന്ന് സ്വാമിയെ കാണാനും പറ്റില്ല.അവന്‍  സ്വാമിയെ കാണാത്തത് സ്വമിയോട് വിശ്വാസമോ സ്നേഹമോ ഇല്ലഞ്ഞിട്ടല്ലാ .ക്ഷേത്രത്തിനകത്ത് കയറാന്‍ ആണുങ്ങള്‍ ഷര്‍ട്ട്‌ ഊരണം. പാവം ശിവന് ഷര്‍ട്ട്‌ ഊരാനും പറ്റില്ല.അവന്റെ ശരീരം അത്രയ്ക്ക് മെലിഞ്ഞതാണ്..ക്ഷേത്രത്തില്‍ തൊഴാന്‍  വരുന്ന പെണ്‍കുട്ടികള്‍ കണ്ടാല്‍ ശിവന് സഹിക്കില്ലാ....അത് സ്വാമിക്കും അറിയാം..അത് കൊണ്ട്  സ്വാമി ശിവനോട് ക്ഷെമിച്ചു.അവനെ സ്വാമി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.സ്വാമിക്ക് ശിവനെ ഇഷ്ടമായിരുന്നു.
                                                     ശിവന്‍ അവിടെ നിന്ന് കൊണ്ട് സ്വാമിയെ കൈകൂപ്പി പ്രാര്‍ത്ഥിച്ചു.അടുത്തനിമിഷം കണ്ണുകള്‍ തുറന്നു നോക്കി.അവിടെ ആ രൂപമില്ലാ..അവന്‍ ഓടി .  വീട്ടില്‍ എത്തുമ്പോള്‍ വല്ലാതെ തളര്‍ന്നിരുന്നു.വീടിന്‍റെ തിണ്ണയില്‍ ഇരുന്നു ഉറങ്ങി പോയ്‌. എന്തോ ശബ്ദം കേട്ടു ഞെട്ടി ഉണര്‍ന്ന അവന്റെ മുന്‍പില്‍ കട്ടഞ്ചായയുമായി അമ്മ.വിറയ്ക്കുന്ന  കൈകളാല്‍ ചായ വാങ്ങി ആര്‍ത്തിയോടെ കുടിച്ചു.ചൂട് ചായ നെഞ്ചിലൂടെ പാഞ്ഞു പോയ്‌.ശിവന് സുഖം തോന്നി. ഉത്സവം കാണാന്‍ പോകുന്നതിനു അച്ഛന്റ് അനുവാദം കിട്ടാറില്ല.അമ്മ സമ്മതിക്കും.അത് മതി,അമ്മ അച്ഛനോട് പറഞ്ഞു ശരി ആക്കും.അത് ശിവന് അറിയാം.                          
         പേടി കാരണം ശിവന് രണ്ട്‌ ദിവസം പനിച്ചു.സംശയം തോന്നി അമ്മ കാര്യം തിരക്കി.വളരെ നിര്‍ബന്ധിച്ച ശേഷം ശിവന്‍ നടന്ന സംഭവം അമ്മയോട്‌  പറഞ്ഞു.അമ്മയിലും ഭയം നിഴലിച്ചു. അവര്‍ മകന് ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങിയ കറുത്ത നൂല്‍ കൈത്തണ്ടയില്‍ കെട്ടീ.അവനില്‍ നിന്നും ഭയം അകന്ന് പോയി.
                                        അവന്‍   സൈക്കിള്‍ തുടച്ചു പൊടി മാറ്റി അതില്‍ കയറി യാത്ര ആയി.യെക്ഷിയെ കണ്ട ഇടവഴി ആയിരുന്നു ലക്‌ഷ്യം. പൊള്ളുന്ന വെയിലില്‍ അവന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി,നെറ്റിയിലും നെഞ്ജത്തും  വിയര്‍പ്പോഴുകി. അവന്‍ ഇടവഴിയിലേക്ക് കയറി. സൈക്കിള്‍ മതിലിനോട്  ചേര്‍ത്ത് വച്ച് നടക്കുവാന്‍ തുടണ്ടി.കുറേ നടന്നു.വഴിയില്‍ പലരെയും കണ്ടു.ആരോടും ഒന്നും അന്വേഷിച്ചില്ല.വീണ്ടും നടത്തം തുടരവേ- ഉയര്‍ന്ന കുന്നിനു മുകളിലെ പറങ്ങിമാവിന്റെ മുകളില്‍ നിന്നും അവനെ ആരോ വിളിച്ചു
                         "  ശിവാ......................."
അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി.പൊള്ളുന്ന പകലിലും അവനു ഭയമുണ്ടായി. പറങ്ങിമാവിന്റെ മുകളിലെ രൂപം താഴേക്കു വന്നു.അവന്‍ നെടുവീര്‍പ്പിട്ടു.
                         അശോകന്‍......................
അവന്റെ ക്ലാസില്‍ പഠിക്കുന്ന ചങ്ങാതി. ശിവന് ആശ്വാസമായി.
                  "നീ എന്താ  ഇവിടെ?"      
ശിവന്‍ നടന്ന സംഭവം വിവരിച്ചു പറഞ്ഞു.അപ്പോഴും അവന്‍ കിതക്കുന്നുണ്ടായിരുന്നു..
     അശോകന്‍ പൊട്ടിച്ചിരിച്ചു.ശിവന്റെ തോളില്‍ വളരെ ബലമായി അയാള്‍ സ്നേഹത്തോടെ അടിച്ചു ചേര്‍ത്തുപിടിച്ചു..
          "മണ്ടന്‍,നീ ഭയന്ന് പോയ്‌ അല്ലേ ??"
ശിവന്‍ സമ്മതിച്ചു.അപ്പോള്‍ അവന്റെ ചുണ്ടില്‍ നാണത്തിന്റെയോ, സ്നേഹത്തിന്റെയോ ഒരു ചിരിയുണ്ടായി.അശോകന്‍ ആ ചിരി കണ്ടില്ല.അപ്പോളും അയാള്‍ ചിരിക്കുകയായിരുന്നു.ഉറക്കെ ചിരിക്കുന്ന അശോകന്‍ എന്തൊക്കെയോ പറഞ്ഞു.അവന്‍ കുറച്ചു കേട്ടു. അവസാനത്തെ വാക്ക് ശിവന്‍ വ്യക്തമായി കേള്കുകയുണ്ടായ്   .
                            "എടാ- അത് ഉപ്പുകള്ളിയാ....... നമ്മുടെ ഉപ്പുകള്ളി.... അല്ലാതെ യെക്ഷിയോന്നുമല്ലാ..."
ശിവന്‍ അത്ഭുതത്തോടെ അശോകനെ നോക്കി.
"ഉപ്പുകള്ളിയോ??"
"വാ-നിനക്ക് ഞാന്‍ കാണിച്ചു തരാം"
അശോകന്റെ പിന്നാലെ ശിവന്‍ ഒരു കൊച്ചു കുട്ടിയെ പോലെ നടന്നു....ശിവന് എല്ലാം സ്വപ്നം പോലെ തോന്നി.അശോകന്‍ പെട്ടന്ന് നിന്നു .അയാള്‍ കൈ ചൂണ്ടികൊണ്ട്‌ പറഞ്ഞു."ദാ,  നോക്ക് ഉപ്പുകള്ളി.....അതാണ്‌ നീ കണ്ട യെക്ഷി "
                                       
വെള്ളക്കലേല്‍  കൊത്തിയ സുന്ദരിയായ  ഒരു സ്ത്രി രൂപം.ആ രാത്രിയില്‍ കണ്ട അതെ  രൂപം..വിറക്കുന കൈകളാല്‍ ശിവന്‍ ആ പ്രതിമയില്‍ തൊട്ടു.അതെ വെള്ളക്കല്‍ പ്രതിമ.അവനു ആശ്വാസമായി.അവര്‍ കുറെ നേരം അവിടെ നിന്നു .അവര്‍ തിരികെ നടക്കവേ അശോകന്‍ പറഞ്ഞു "ഉപ്പുകള്ളിയുടെ കഥ നിനക്ക് അറിയില്ലേ......എടാ, നമുടെ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ നിവേദ്യങ്ങളില്‍ ഏതിലോ  ഇടാന്‍ വച്ചിരുന്ന ഉപ്പു ഒരു ദിവസം ആരോ എടുത്തു കൊണ്ട് പോയ്‌.മേല്‍ശാന്തി എല്ലാ സ്ഥലത്തും പരിശോധിച്ചു.എങ്ങും കണ്ടില്ല.അവസാനം ഉപ്പിടാത്ത നിവേദ്യം സ്വാമിക്ക് കൊടുത്തു മേല്‍ശാന്തി സങ്കടത്തോടെ ഭഗവാനോട് ഉപ്പു നഷ്ടപെട്ട കാര്യം പറഞ്ഞു...."
                       "അപ്പോഴും ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ടിരുന്നു"
          "പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തുള്ള ഇടുങ്ങിയ ഇടവഴിയില്‍ നാട്ടുകാര്‍ കണ്ടത് നീട്ടിയ കൈകളില്‍ ഉപ്പുമായി നില്‍ക്കുന്ന ഒരു കല്പ്രതിമയെ ആയിരുന്നു....അലിഞ്ഞ ഉപ്പു കൈകളിലൂടെ നിലത്തേക്ക് വീഴുന്നുന്ണ്ടായിരുന്നു   ..
നാട്ടുകാര്‍ അവളെ വിളിച്ചു
                                                        "ഉപ്പുകള്ളി....................."
നീട്ടിയ കൈകളില്‍ ഉപ്പുമായി  നില്‍ക്കുന്ന ആ സുന്ദരിയായ  പ്രതിമയെ ഇന്നും നാട്ടുകാര്‍ കൈകൂപി തൊഴുതു സായൂജ്യമടയുന്നു.
                                               സുന്ദരിയായ ഉപ്പുകള്ളി!!!!!!


2 comments:

  1. സുന്ദരി എല്ലാരേയും പേടിപ്പിക്കുന്നുണ്ടല്ലോ

    ReplyDelete