Wednesday, December 8, 2010

വീട്

ഒരു തുണ്ട് ഭൂമിയെന്‍ പേരിലുണ്ടാക്കുവാന്‍ 
ഒരുപാടുനാളുകള്‍ കാത്തിരുന്നു
ഒടുവിലാ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകവേ
ഒരുനാളുമില്ലാതെ സന്തുഷ്ടനായ്

പിന്നെയുമുണ്ടായി എന്‍ മനോമുകുരത്തില്‍
ഒരുകൊച്ചു വീടിന്റെ പൂര്‍ണ്ണചിത്രം
അതു പൂര്‍ത്തിയാക്കുവാന്‍ അലയുന്ന എന്‍ മനം
ആരോരുമറിയാതെ വിങ്ങിനിന്നു.

എന്‍ സ്വപ്നഭൂമിയില്‍ ഞാന്‍ തന്നെ ചാലുകള്‍
പലപല രീതിയില്‍ വെട്ടിനീക്കി
ഭൂമിതന്‍ രോദനം കേട്ട മാത്രയില്‍
ചാലിന്റെ ആഴം കുറച്ചുനിര്‍ത്തി

ഉയരങ്ങളില്‍ നിന്നുപൊട്ടിവീണ
പാറക്കഷണങ്ങള്‍ കൊണ്ട് ഞാന്‍ ചാലിലിട്ടു
മാസങ്ങള്‍ നാലു കഴിഞ്ഞപ്പോള്‍ ഞാനെന്റെ
ചാലുകളെല്ലാം നികത്തിനിര്‍ത്തി

വീടിന്നടിത്തറ സ്വന്തമായ് ഉണ്ടാക്കി
ഞാനതിന്‍ മുകളില്‍ കയറിനിന്നു
ഇനിയും കിടക്കുന്ന വീടിന്റെ പൂര്‍ണ്ണത
ഉറങ്ങാത്ത രാവുകള്‍ ഏറെയാക്കി

എപ്പഴോ അല്‍പ്പം ഉറങ്ങിയ നേരമാ-
സ്വപ്നത്തില്‍ ഞാനെന്റെ വീടുവച്ചു
ഞെട്ടി ഉണരവേ ഞാനറിയുന്നു
എന്റെ വീടിന് ചുമരുകളില്ല -
ജനലുകളില്ല – മേല്‍ക്കൂരയില്ല....

പിന്നെയും കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍
പുതിയൊരു വീടിന്റെ ഭംഗി കാണാന്‍

21 comments:

  1. പിന്നെയും കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍
    പുതിയൊരു വീടിന്റെ ഭംഗി കാണാന്‍

    ReplyDelete
  2. ആദ്യ കമന്റ് എന്റെ വക.....
    വളരെ നല്ല വരികള്‍ ... നന്നായി തുടരൂ....
    ആശംസകള്‍ .....

    ReplyDelete
  3. ചുമരുകളും വാതിലുകളും ജനലുകളും ഇല്ലാത്ത വീട് ....എത്ര മനോഹരമായ ആശയമാണ് ..എത്രയോ മഹാന്മാര്‍ ഇത് സ്വപ്നം കണ്ടിരിക്കുന്നു ....വേലികളും ,അതിരുകളും ,മതിലുകളും .പകുത്തെടുത്ത ഭൂമിയിലെ വീടുകളെ നന്മയിലേക്ക് നയിക്കും ഈ സങ്കല്പ വീട് ...നമുക്കെല്ലാവര്‍ക്കും കൂടി പണിതു യര്ത്തണം ഈ വീട് .:)

    ReplyDelete
  4. ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  5. ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  6. തുടക്കം കൊള്ളാം. ആശംസകള്‍.

    ReplyDelete
  7. കവിത ഇഷ്ടമായി

    ആശംസകള്‍ :)

    ReplyDelete
  8. നല്ല നല്ല വരികള്‍. ആശംസകള്‍

    ReplyDelete
  9. സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാകട്ടെ....
    ഇങ്ങിനെ സ്വപ്നം കാണാനും വേണം ഒരു യോഗം!!!
    ബൂലോകത്തേക്ക് സ്വാഗതം ...
    ആശംസകള്‍...

    ReplyDelete
  10. തറപ്പണി കഴിഞ്ഞല്ലോ..പുരപ്പണി എപ്പോള്‍ വേണമെങ്കിലും തുടങ്ങാം

    ReplyDelete
  11. കൊള്ളാം, തുടക്കം.
    ആശംസകൾ!

    ReplyDelete
  12. Kollaam anna nalla thudackam,keep it up

    ReplyDelete
  13. എന്‍റെ ഇ എളിയ കലാ സൃഷ്ടി വായിക്കുകയും അഭിപ്രായങ്ങള്‍ നല്‍കുകയും ചയ്ത എല്ലാ സഹോദരീസഹോടരന്മാര്കും എന്‍റെ വിനീതമായ കൂപ്പുകൈ....

    ReplyDelete
  14. തുടര്‍ന്നും എന്‍റെ പുതിയ കഥ വായിക്കണമെന്നും അപേക്ഷിക്കുന്നു......

    ReplyDelete
  15. നന്നായി!
    ബൂലോകത്തേക്ക് ഹാർദ്ദവമായ സ്വാഗതം :)

    ReplyDelete